Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

24 മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679.

24 മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679.
തിരു.: കേരളത്തിൽ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79കാരനായ പുരുഷനുമാണ് മരിച്ചത്. കേരളത്തിൽ ആക്ടീവ് കോവിഡ് കേസുകൾ 1679 ആയി. നിലവിൽ കേരളത്തിലാണ് ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ളത്.  
       രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5364 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement