Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട്, പിതാവ് സി.പി. ചാക്കോ മരിച്ചു.

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട്, പിതാവ് സി.പി. ചാക്കോ മരിച്ചു.
കോയമ്പത്തൂർ: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട്, ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്‌ഥലത്തായിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷെനിൻ്റെ രണ്ട് കൈകളും ഒടിഞ്ഞു.
      ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽ പോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം. അപകടം ഉണ്ടായ ഉടനെ അഞ്ചു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെനിൻ്റെ പിതാവ് മരിച്ചു. പറ്റിക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement