Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു.

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു.
കോട്ടയം: കനത്ത മഴയേത്തുടന്ന് വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. ബസേലിയസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയായ ഒളശ മാവുങ്കൽ ദേവസ്യയുടെ മകൻ അലൻ ദേവസ്യ (18) ആണ് മരിച്ചത്.    
        ഇന്നലെ രാത്രി 11.30യോടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽ നിന്നും പുറത്തുപോയത്. തുടർന്ന്, തിരികെ വരുന്നതിനിടെ സഞ്ചരിച്ച സൈക്കിൾ നിയന്ത്രണം വിട്ട് മറിയുകയും അലൻ ഒഴുകി പോകുകയുമായിരുന്നു. രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിൽ ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽ നിന്നും സൈക്കിൾ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുതുകയായിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. വെസ്റ്റ്  പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement