Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
കോട്ടയം: പാലാ കടപ്പാട്ടൂരിൽ കിണർ ഇടിഞ്ഞു താണു. മീനച്ചിൽ  താലൂക്കിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. രാവിലെ 11 മണിയോടുകൂടി വലിയ ശബ്ദത്തോടു കൂടി കിണർ ഇടിഞ്ഞു താഴുകയായിരുന്നു.
        മുത്തോലി പഞ്ചായത്ത് ആറാം വാർഡ് തോയിക്ക തോട്ടത്തിൽ മോഹനൻ നായരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കിണറാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ അരമതിൽ ഉൾപ്പെടെയുള്ള
ഭാഗം പൂർണ്ണമായും ഇടിഞ്ഞുവീണു. പതിറ്റാണ്ടുകളായി വീട്ടുകാർ ഉപയോഗിച്ചു കൊണ്ടിരുന്ന കിണറായിരുന്നു ഇത്.

Post a Comment

0 Comments

Ad Code

Responsive Advertisement