Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.
എറണാകുളം: പിറവത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശിയായ അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍ രഘു. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് അര്‍ജുന്‍ പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. അര്‍ജുന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം പിറവം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അര്‍ജുന്‍ ഇന്നലെ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ലെന്ന വിവരം അറിയുന്നത്. അതേസമയം, വിദ്യാര്‍ത്ഥി പിറവം ബസ്റ്റാന്റില്‍ നിന്ന് ബസ് കയറി പേപ്പതി സ്‌റ്റോപ്പില്‍ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement