Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരിക്കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍.

ലഹരിക്കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍.
ചെന്നൈ: ലഹരിക്കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ചെന്നൈ പൊലീസിന്റെ ആന്റി നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗമാണ് (എഎൻഐയു) താരത്തെ അറസ്റ്റ് ചെയ്തത്. 
        ശ്രീകാന്തിനെ അന്വേഷണ സംഘം ഇന്നലെ രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ശ്രീകാന്തിന്റെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ശ്രീകാന്തിന്റെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നും സൂചനയുണ്ട്.
            കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാ ഡിഎംകെ മുന്‍ നേതാവായ പ്രാസാദിന്റെ മൊഴിയാണ് ശ്രീകാന്തിന് കുരുക്കായത്. നുങ്കംപാക്കത്തെ ഒരു ബാറില്‍ ഉണ്ടായ അടിപിടിയെ തുടർന്നായിരുന്നു പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും ലഹരി ഇടപാടുകള്‍ ഉള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement