Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്.
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്. 
       ഇറാക്കിലെ അമേരിക്കൻ താവളം ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബഹറൈനിൽ സുരക്ഷാ സൈറൻ മുഴങ്ങിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷാ സ്ഥാനങ്ങളിൽ ഇരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശത്തിലുണ്ട്.
      ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പത്തോളം മിസൈൽ ആക്രമണമാണ് നടത്തിയത്.  അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. 

Post a Comment

0 Comments

Ad Code

Responsive Advertisement