Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭിത്തിയിൽ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

ഭിത്തിയിൽ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. 
മലപ്പുറം: കിടപ്പുമുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ത്ഥി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. 
      വെള്ളിയാഴ്ച വൈകുന്നേരം സ്‌ക്കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തില്‍ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement