Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.

കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.
മലപ്പുറം: വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മിൻഹ. 
         ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങി താഴുകയായിരുന്നു. ഉടൻ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നജ്‌ലാബി. രണ്ട് സഹോദരങ്ങള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement