Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന്; പൂജകൾക്കായി ജൂലൈ 11ന് നട തുറക്കും.

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന്; പൂജകൾക്കായി ജൂലൈ 11ന് നട തുറക്കും.
ശബരിമല: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിലെ പ്രതിഷ്ഠ ജൂലൈ 13ന് (കൊല്ലവർഷം 1200  മിഥുനം 29) നടക്കും. ജൂലൈ 13ന് പകൽ 11നും 12നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. 
         പ്രതിഷ്ഠാ ചടങ്ങുകൾക്കായി ജൂലൈ 11ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. നട തുറന്ന ശേഷം തന്ത്രി കണ്ഠരര്  രാജീവരുടെ  മുഖ്യകാർമ്മികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശയ്യയിൽ ഉഷ:പൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. 
        മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ  നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ  ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണമെന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഇന്ന് (23.06. 2025 ) മുതൽ വെർച്ചൽ ക്യൂ വഴി ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. (WWW.sabarimalaonline.org)

Post a Comment

0 Comments

Ad Code

Responsive Advertisement