Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലമ്പൂരിൻ്റെ സ്വന്തം ബാപ്പുപൂട്ടി; ചരിത്രമെഴുതി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂരിൻ്റെ സ്വന്തം ബാപ്പുപൂട്ടി; ചരിത്രമെഴുതി ആര്യാടൻ ഷൗക്കത്ത്.
നിലമ്പൂർ: രാഷട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ 11,432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ കേവലം ഒമ്പത് മാസത്തേയ്ക്ക് മകന്റെ ഊഴമാണ്.
        പതിറ്റാണ്ടിന് ശേഷമാണ് യുഡിഎഫ് ഇവിടെ വിജയിക്കുന്നത്. ഈ തെരെഞ്ഞെടുപ്പിന് കാരണക്കാരനായ നിലമ്പൂരിൻ്റെ മുൻ എംഎൽഎ പി.വി. അൻവർ 20,000 ഓളം വോട്ടുകൾ നേടി. 
     
വോട്ടിംഗ് നില -

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)- 76,493
എം. സ്വരാജ് (എൽഡിഎഫ്)- 65,061
പി.വി. അൻവർ (സ്വത.) - 19,946
മോഹൻ ജോർജ് (എൻഡിഎ)- 8,706.

Post a Comment

0 Comments

Ad Code

Responsive Advertisement