Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കും: മന്ത്രി വി ശിവൻകുട്ടി.

അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കും: മന്ത്രി വി ശിവൻകുട്ടി.
തിരു.: അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസ്സുകളില്‍ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചു കളയാനോ അല്ല, മറിച്ച്‌ എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.
      സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങള്‍ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസില്‍ വർഷാന്ത്യ പരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നല്‍കി ഒൻപതാം ക്ലാസിലേക്ക് കയറ്റം നല്‍കി. വലിയ തോതില്‍ സാമൂഹികശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement