Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐഎൻഡിഐഎ സഖ്യത്തില്‍ നിന്ന് പിൻമാറി ആംആദ്മി പാർട്ടി.

ഐഎൻഡിഐഎ സഖ്യത്തില്‍ നിന്ന് പിൻമാറി ആംആദ്മി പാർട്ടി.
ന്യൂ ഡൽഹി: ഐഎൻഡിഐഎ സഖ്യത്തില്‍ നിന്ന് പിൻമാറി ആംആദ്മി പാർട്ടി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് എഎപി സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.
        ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ് മത്സരിച്ചതാണെന്നും കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലും നേടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നു. ബിജെപിയെ ഭരണത്തില്‍ എത്തിച്ചത് കോണ്‍ഗ്രസിന്റെ സ്ഥാര്‍ത്ഥിത്വം തന്നെയാണെന്നും അതിനാല്‍, ഇനി കോണ്‍ഗ്രസുമായി സഹകരിച്ചു പോകേണ്ടതില്ലെന്നുനുമാണ് ആപ്പിന്റെ തീരുമാനം. കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ടെന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യസമിതി എടുത്തിരിക്കുന്നത്.
       ഐഎൻഡിഐഎ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിനെ മാത്രം നേരിടാനുള്ള സഖ്യമായിരുന്നു. ഇനി ആ സഖ്യത്തിന് വിലയില്ലെന്നും ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റക്ക് നേരിടാന്‍ തന്നെയാണ് ആപ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement