Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാലടി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.       ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്‌ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement