Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഖില കേരള ധീവരസഭ സംസ്ഥാന സമ്മേളനം ഇന്നും നാളെയും.

അഖില കേരള ധീവരസഭ സംസ്ഥാന സമ്മേളനം ഇന്നും നാളെയും.
കൊച്ചി: അഖില കേരള ധീവരസഭ  സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ 10ന് കേന്ദ്ര മന്ത്രി എല്‍. മുരുകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ ധീവര ദിന അനുസ്മരണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിശ്വകാന്തി സപ്ലിമെന്റ് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.
        കഴിഞ്ഞ 50 വര്‍ഷമായി പിന്നോക്ക വിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അഖില കേരള ധീവരസഭ സാമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കടലിനെയും ഉള്‍നാടന്‍ ജലാശയങ്ങളെയും ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി മാറുന്ന സാഹചര്യത്തില്‍, കഴിഞ്ഞ 9 വര്‍ഷമായി അഖില കേരള ധീവരസഭ  കൊടുത്ത നിവേദനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരം നടപടിയില്‍  ധീവരസഭ ശക്തമായി പ്രതിഷേധിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ വി. ദിനകരന്‍, പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement