Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കം.

പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കം. 
തിരു.: വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു. എന്നാൽ, നിരവധി സ്കൂളുകളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകളൊന്നും ഇന്ന് തുറക്കില്ല. ഇവിടങ്ങളിൽ പിന്നീട് പ്രവേശനോൽസവം സംഘടിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. 
         സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 
      മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് കരുതുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂ‌ളുകൾ പൂർത്തീകരിച്ചിരുന്നു. 
       പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement