Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു; ആക്ടീവ് കേസുകൾ 3,961 ആയി.

രാജ്യത്ത് കൊവിഡ് വീണ്ടും പിടിമുറുക്കുന്നു; ആക്ടീവ് കേസുകൾ 3,961 ആയി.
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു. തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരമുള്ള കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
       ഡല്‍ഹി, തമിഴ്നാട്, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. തൊട്ടുപിന്നില്‍ മഹാരാഷ്‌ട്ര (506), ഡല്‍ഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാള്‍ (331) എന്നിവയാണ്. കർണാടക (253), തമിഴ്‌നാട് (189), ഉത്തർപ്രദേശ് (157), രാജസ്ഥാൻ (69) എന്നിവയാണ് വർദ്ധിച്ചു വരുന്ന മറ്റ് സംസ്ഥാനങ്ങള്‍.
         മെയ് 22ന് 257 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയർന്നു, തുടർന്ന് തിങ്കളാഴ്ച (ജൂണ്‍ 2) ആയപ്പോഴേക്കും മൂന്നിരട്ടിയിലധികം വർദ്ധിച്ച്‌ 3,961 ആയി.

Post a Comment

0 Comments

Ad Code

Responsive Advertisement