Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്.?: ഹൈക്കോടതി.

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്.?: ഹൈക്കോടതി.
കൊച്ചി: ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് പൊതുവായി ഉപയോഗിക്കുന്നതല്ലേ എന്നും അതിനെന്താണ് കുഴപ്പമെന്നും അത് മാറ്റുന്നതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.
        മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്ക് ഉണ്ടെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
       'ജാനകി' എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദ്ദേശം. ഇതിനെത്തുടർന്നാണ് വെള്ളിയാഴ്ച തിയേറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement