Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസിൽ വർദ്ധനവ് ഇരട്ടിയിലേറെ ആക്കിയെന്ന് പരാതി.

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസിൽ വർദ്ധനവ് ഇരട്ടിയിലേറെ ആക്കിയെന്ന് പരാതി.
തിരു.: ജൂൺ ഒന്നു മുതൽ റെയിൽവേ സ്റ്റേഷനിലെ വാഹനങ്ങളുടെ പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക്, 600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചതെന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ. അഭിപ്രായപ്പെട്ടു.
        പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്,  സൗകര്യങ്ങളിൽ വർദ്ധനവ്  ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനുകളിലുമില്ല. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ്  പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക്‌ ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേടുപാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ മോഷണം പോകുന്നതു വരെ നിത്യസംഭവങ്ങളാണ്. വീടുകളിൽ നിന്ന് സ്റ്റേഷനിലേയ്‌ക്കും പോകാൻ വാഹനം ഉപയോഗിക്കുന്നവരും എറണാകുളം, തൃപ്പൂണിത്തുറ, തൃശൂർ,  തിരുവനന്തപുരം പോലെയുള്ള മേജർ സ്റ്റേഷനുകളിൽ നിന്ന് ഓഫീസിലേയ്ക്ക് പോകാൻ കമ്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. ട്രെയിൻ ടിക്കറ്റ് കൂടാതെ അവർക്ക് പ്രതിമാസം 1200 രൂപ എന്ന ഭീമമായ തുക ഇപ്പോൾ പാർക്കിംഗിന് വേണ്ടി മാത്രം നീക്കിവെയ്ക്കേണ്ടി വരുന്നുവെന്നത് പ്രതിഷേധാത്മകമാണ്. പലിയ ഒരു സാമ്പത്തിക ബാധ്യതയാണ് റെയിൽവേ യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പാർക്കിംഗ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാരനും വാഹന സീസൺ നൽകുന്നില്ല. കരാർ ജീവനക്കാരന് തോന്നുന്ന പോലെയാണ് ഇവിടെ കാര്യങ്ങൾ. 8 മണിക്കൂറിൽ താഴെ പാർക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ചില സ്ഥലങ്ങളിൽ സീസൺ കൊടുക്കുന്നത്. എട്ടു മണിക്കൂറിൽ മടങ്ങിയെത്തുക സാധാരണ തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എല്ലാവർക്കും സീസൺ നൽകണമെന്ന് കരാറിലില്ലെന്നാണ് ജീവനക്കാർ അവകാശപ്പെടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement