Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാനഡയിലുണ്ടായ അപകടത്തിൽ സംഗീത സംവിധായകനായ പത്തനംതിട്ട സ്വദേശി മരിച്ചു.

കാനഡയിലുണ്ടായ അപകടത്തിൽ സംഗീത സംവിധായകനായ പത്തനംതിട്ട സ്വദേശി മരിച്ചു.
പത്തനംതിട്ട: ഹാമിൾട്ടൺ കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കോഴഞ്ചേരി മാരാമൺ കോന്നാത്ത് വീട്ടിൽ റെഞ്ചി ജോണിന്റെ മകൻ കപിൽ രഞ്ജി തമ്പാനാണ് മരിച്ചത്. സംഗീതജ്ഞനും സൗണ്ട് എൻജിനീയറുമായ ഇദ്ദേഹം ഹാമിൽട്ടണിലായിരുന്നു താമസം. ബഹ്റൈനിൽ നിന്ന് സെപ്റ്റംബറിലാണ് കപിൽ കാനഡയിലേക്ക് പോയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് കാലിഡോണിയയിലെ ഹൈവേ 6ന് സമീപമുള്ള ആർഗൈൽ സ്ട്രീറ്റ് സൗത്തിൽ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആണ് മരിച്ചത്. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സയിലാണ്.
      വെസ്റ്റ് റീജിയൺ ഒപിപി ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് എൻഫോഴ്സ്മെൻ്റ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement