Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 
കോട്ടയം: വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52) ആണ് മരിച്ചത്. കാലുകളിലും കഴുത്തിലും കയറിൽ ഇഷ്ടിക കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
      രണ്ടു ദിവസം മുമ്പ് മുതൽ ഇയാളെ കാണാതായിരുന്നു. തോട്ടകത്ത് വിപിൻ്റെ ഉടമസ്ഥതയിലുട ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാമിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വിപിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. ഫാമിന് സമീപം ഇദ്ദേഹം ഉപയോഗിച്ചിരുന്ന മുറി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ഇവിടെ മൽപിടുത്തം നടന്നതായി സംശയിക്കുന്നുണ്ട്. എന്നാൽ, വിപിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement