Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേയ്ക്ക്.

തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേയ്ക്ക്.
കൊച്ചി: പുറംകടലില്‍ തീപിടിച്ച ചരക്ക് കപ്പലിലെ തീ, നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാത്രി മുഴുവൻ ദൗത്യം തുടർന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. മറ്റു കണ്ടെയ്നറുകളിലേക്ക് തീ വ്യാപിക്കുന്നതാണ് തീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. അതേസമയം, കാണാതായ നാലു പേർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
         പൊട്ടിത്തെറിക്കുന്ന കണ്ടെയ്നറുകള്‍ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. തീ അണയ്ക്കാൻ വീണ്ടും വൈകിയാല്‍ കപ്പല്‍ മുങ്ങാൻ സാധ്യതയുണ്ട്. കോസ്റ്റ്ഗാർഡിന്റെ ആറ് വെസ്സല്‍സ് തീ അണക്കാനുള്ള ശ്രമം നടത്തി വരുകയാണ്. നിലവില്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ പകുതിയും കത്തി നശിച്ചിട്ടുണ്ട്. 
         കേരളത്തിന്റെ വടക്കൻ തീരമേഖലകളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ കടല്‍ത്തീരത്ത് അടിയുകയാണെങ്കില്‍ സ്പർശിക്കരുതെന്ന് മുന്നറിയിപ്പുമുണ്ട്. കണ്ടെയ്നറുകളില്‍ ഗുരുതര സ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളില്‍ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കൾ  ഉണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement