Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു.

റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു; ട്രെയിനുകൾ  വൈകിയോടുന്നു.
ആലപ്പുഴ: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
       മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകിട്ട് ആറരയോടെയാണ് സംഭവം. ആറരയ്ക്ക് ചെങ്ങന്നൂർ എത്തേണ്ട നാഗർകോവിൽ - കോട്ടയം ട്രെയിൻ എട്ടേകാലോടെയാണ് എത്തിയത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ‌്പ്രസ് ഒന്നേകാൽ മണിക്കൂറോളം വൈകിയാണ് ഒടുന്നത്. യശ്വന്ത്പൂർ ഗരീബ് രഥ്, ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളൂരു സമ്മർ സ്പെഷൽ എന്നിവ ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
      മറ്റ് പല കാരണങ്ങളാൽ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ് അഞ്ചര മണിക്കൂറും ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് മൂന്നര മണിക്കൂറും വൈകിയാണ് ഓടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement