Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം.

ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം.
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് താത്കാലിക പരിഹാരം. ജനാഭിമുഖ കുർബാനയ്ക്ക് അനുമതി നൽകിക്കൊണ്ട് അതിരൂപത സർക്കുലർ പുറത്തിറക്കി. ജൂലൈ 3ന് ദുക്റാന തിരുനാൾ മുതൽ ഞായറാഴ്ച ഒരു കുർബാന ഏകീകൃതരീതിയിൽ അർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.  
      കൂരിയാ അംഗങ്ങൾക്ക് വ്യാഴാഴ്ച മുതൽ പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. അച്ചടക്ക നടപടിക്ക് വിധേയരായ വൈദികർക്ക് ഇത് ആശ്വാസമാകും. ഇവർക്കെതിരായ നടപടികൾ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അതിരൂപതയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഈ തീരുമാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement