Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മല്‍സ്യതൊഴിലാളികളെ പട്ടികജാതി,പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: കേന്ദ്രസഹമന്ത്രി എല്‍. മുരുകന്‍.

മല്‍സ്യതൊഴിലാളികളെ പട്ടികജാതി,പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: കേന്ദ്രസഹമന്ത്രി എല്‍. മുരുകന്‍.
കൊച്ചി: മല്‍സ്യതൊഴിലാളികളെ പട്ടികജാതി, പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന അഖില കേരള ധീവരസഭയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. അഖില കേരള ധീവരസഭ സംസ്ഥാന സമ്മേളനവും ധീവരദിന സമ്മേളനവും  എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
       രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മല്‍സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം പ്രധാനമാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ടു പോകുന്നത്. 2047 ആകുമ്പോഴേയ്ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനൊപ്പം മല്‍സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും ഉയര്‍ച്ചയിലെത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.  
       സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പ്രധാനമായും ഉള്ളത് മല്‍സ്യതൊഴിലാളികളും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗവുമാണെന്നും അവരെ ഒരു കാരണവശാലും സര്‍ക്കാര്‍ അവഗണിക്കില്ലെന്നും സമ്മേളനത്തില്‍ ധീവര ദിന അനുസ്മരണം നടത്തിയ സംസ്ഥാന ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശത്ത് വലിയ തോതിലുള്ള വികസനമാണ് നടത്തുന്നത്. മല്‍സ്യതൊഴിലാളികളെ കടലോരത്തു നിന്നും മാറ്റാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തീരദേശത്തെ 21,000 കുടുംബങ്ങളുടെ താമസം അപകടാവസ്ഥയലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വകാന്തി സപ്ലിമെന്റിന്റെ പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
       കേരളത്തിലെ തീരദേശ വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ധീവര സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement