Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 
തൃശൂർ: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയിൽ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്. ലോകമാന്യതിലക്ക' കൊച്ചുവേളി എക്സ്പ്രസ് (12201), നിലമ്പൂർ റോഡ്–കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്–പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.
       തൃശൂരിൽ നിന്ന് വൈകുന്നേരം 5.30ന് ഷൊർണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ വൈകിട്ട് ഏഴരയ്ക്ക് മാത്രമേ പുറപ്പെടൂ. ഷൊർണൂർ നിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ 29ന് പുലർച്ചെ 1.10നു പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement