Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റസീനയുടെ ആത്മഹത്യ: സദാചാര ഗുണ്ടായിസം തന്നെയെന്ന് പോലീസ്, പ്രതികളെ രക്ഷിക്കാൻ ശ്രമം.

റസീനയുടെ ആത്മഹത്യ: സദാചാര ഗുണ്ടായിസം തന്നെയെന്ന് പോലീസ്, പ്രതികളെ രക്ഷിക്കാൻ ശ്രമം.
കണ്ണൂർ: കായലോട്- പറമ്പായിലെ റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പോലീസ്. ആത്മഹത്യാ കുറിപ്പിൽ ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും പോലീസ് വ്യക്തമാക്കി. എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികൾ, ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തതായി പോലീസ് പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രതികൾ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തത്‌. ആത്മഹത്യ കുറിപ്പിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം റസീന വിഷമത്തിൽ ആയിരുന്നുവെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തിനു ശേഷം റസീന ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നും ആരോടും മിണ്ടുന്നില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോൾ കുറെ പേർ അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു.
      അതേസമയം, എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് വരുന്നുണ്ട്. റസീനയുടെ മാതാവ്, പ്രതികൾ നിരപരാധികൾ ആണെന്നും ആൺസുഹൃത്ത് റസീനയുടെ പണം അപഹരിച്ചെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement