Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് ഇന്നു മുതൽ മഴയുടെ തീവ്രത കുറയും.

സംസ്ഥാനത്ത് ഇന്നു മുതൽ മഴയുടെ തീവ്രത കുറയും.
തിരു.: സംസ്ഥാനത്ത് ഇന്നു മുതൽ മഴയുടെ തീവ്രത കുറയും. എന്നാൽ, ഞായറാഴ്ച‌ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂൺ 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ്പ്പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഝാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ശക്തി കൂടിയ മറ്റൊരാ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement