Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവര്‍ണ്ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ.

ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ. 
തിരു.: ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ. ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണ്ണറുടെ നീക്കം ചെറുക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
          ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153 മുതൽ 163 വരെയുള്ള ഭാഗം ഗവര്‍ണ്ണറുടെ അധികാരപരിധി സംബന്ധിച്ച്‌ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച്‌ ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണ്ണര്‍ അവസാനിപ്പിക്കണം. ഇത്തരം രീതികളുമായി മുന്നോട്ടു പോകുന്ന ഗവര്‍ണ്ണറെ ഭരണഘടന പഠിപ്പിക്കാന്‍ സന്നദ്ധമാകുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് എസ്‌എഫ്‌ഐ ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്തെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement