Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം എന്തുകൊണ്ട് പി.എസ്.സി.ക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി.

എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം എന്തുകൊണ്ട് പി.എസ്.സി.ക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി. 
കൊച്ചി: എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം എന്തുകൊണ്ട് പി.എസ്.സി.ക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി. നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും സർക്കാർ അഴിമതിക്ക് അവസരം ഒരുക്കുകയാണോ എന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യക്കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ ഷാനവാസിനോടാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിൻ്റെ വാക്കാൽ പരാമർശം. 
       പാലക്കാടുള്ള ഒരു എയ്‌ഡഡ് സ്കൂൾ ക്ലോസറിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് അതിൻ്റെ നടപടി ക്രമങ്ങൾ നൽകിയിട്ടും പൂർണ്ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയിൽ കോടതി ഇടപെട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവിനെ അനുസരിക്കാത്തതുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. തുടർന്നായിരുന്നു ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ പരാമർശം.

Post a Comment

0 Comments

Ad Code

Responsive Advertisement