Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വന്ദേഭാരതിലും കറണ്ട് റിസർവേഷൻ: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം.

വന്ദേഭാരതിലും കറണ്ട് റിസർവേഷൻ: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം.
ചെന്നൈ: തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പു വരെ കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. നേരത്തെ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ഇത് സാധ്യമായിരുന്നില്ല. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്ചയാണ് റിസര്‍വേഷന്‍ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ എന്നീ ട്രെയിനുകളിലാണ് കറണ്ട് റിസര്‍വേഷന്‍ സൗകര്യം നിലവില്‍ വന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement