Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചു.

ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചു.
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി, നിലവിലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചത് വിവാദത്തിൽ. 
         2015 മെയ് 15ന് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്‌ത പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിച്ചതാണ് വിവാദമായിരിക്കുന്നത്. 2022 മാർച്ച് ആറിന് നവീകരിച്ച പാർക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് രണ്ടാം ചരമ വാർഷികം ആചരിക്കവേ ഉണ്ടായ ഈ  അനാദരവിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. പഴയ ശിലാഫലകം പുതിയതായി സ്ഥാപിച്ചതിന്റെ അടുത്തേക്ക് നീക്കിവെക്കുകയും ചെയ്തു. 
അവിടെ നിന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയ സ്ഥലത്തേക്ക് വച്ചിരിക്കുന്നത്. എന്നാൽ, പുതിയ ഫലകം വെയ്ക്കാൻ സ്ഥലമില്ലാത്തതിനാലാവാം കരാറുകാർ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement