Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് 16 കോച്ചുകളുമായി മെമു സര്‍വീസ് ഉടൻ.

സംസ്ഥാനത്ത് 16 കോച്ചുകളുമായി മെമു സര്‍വീസ് ഉടൻ.
കൊല്ലം: കേരളത്തില്‍ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്ക് ദക്ഷിണ റെയില്‍വേ തുടക്കമിട്ടു.
          ഇന്നലെ കൊല്ലം- കായംകുളം റൂട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിനിന്‍റെ ട്രയല്‍ റണ്‍ നടന്നു. ഇരുദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണറെയില്‍വേ അധികൃതർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 12 കോച്ചുകള്‍ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്തു നിന്നും കൊല്ലം മെമു ഷെഡില്‍ എത്തിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജർ ഡോ. മനീഷ് തപ്യാലിന്‍റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം റേക്കുകളില്‍ വിശദമായ സാങ്കേതിക പരിശോധനകളും നടത്തിയതിനു ശേഷം പരീക്ഷണ ഓട്ടത്തിന് അനുമതി നല്‍കുകയായിരുന്നു
       നിലവില്‍ കേരളത്തില്‍ സർവീസ് നടത്തുന്ന മെമു ട്രെയിനുകളില്‍ എട്ട്, 12 കോച്ചുകള്‍ വീതമാണ് ഉള്ളത്. ഇതില്‍ 12 കോച്ചുകള്‍ ഉള്ളവയാണ് 16 എണ്ണമായി ഉയർത്തുന്നത്. ഏതൊക്കെ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം 16 ആയി വർദ്ധിപ്പിക്കുന്നത് എന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ല.
       കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം-ഷൊർണൂർ, ഷൊർണൂർ - കണ്ണൂർ റൂട്ടുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക എന്നാണു വിവരം. താംബരത്തു നിന്ന് കൂടുതല്‍ പുതിയ മെമു റേക്കുകള്‍ കൊല്ലത്ത് ഉടൻ എത്തുമെന്നാണ് അധികൃതർ നല്‍കുന്ന സൂചനകള്‍. കൊല്ലത്തെ മെമു ഷെഡില്‍ 12 കോച്ചുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് 16 ലേക്ക് ഉയർത്തുന്നതിനുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement