Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ സ്‌കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ.

സംസ്ഥാനത്തെ സ്‌കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ.
തിരു.: സംസ്ഥാനത്തെ സ്‌കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാംപാദ വാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്തുമസ് പരീക്ഷ നടക്കുക. ക്രിസ്തുമസ് അവധിക്ക് ഡിസംബർ 19ന് സ്കൂളടച്ച് 29ന് തുറക്കും. 
      ഈ അദ്ധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22നും പ്ലസ് വൺ, പ്ലസ്‌ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെ ആയിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31ന് സ്കൂ‌ളുകൾ അടയ്ക്കും. ശനിയാഴ്ച‌ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അദ്ധ്യയന ദിനങ്ങളും ഹൈസ്കൂ‌ൾ വിഭാഗത്തിൽ 204 അദ്ധ്യയന ദിനങ്ങളുമാണുള്ളത്. എൽപിയിൽ 198 അദ്ധ്യയന ദിവസങ്ങളാണ് ഉണ്ടാകുക.

Post a Comment

0 Comments

Ad Code

Responsive Advertisement