Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍.

മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍.
തിരു.: മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്.
        സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതനുസരിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement