Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പണിമുടക്ക്; കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടം, ശമ്പളവിതരണത്തെ ബാധിക്കും.

പണിമുടക്ക്; കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടം, ശമ്പളവിതരണത്തെ ബാധിക്കും.
തിരു.: കഴിഞ്ഞ ദിവസത്തെ അഖിലേന്ത്യ കേരള പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്. ഇത് ആറു മാസത്തെ ശമ്പള വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്മെന്റ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതിന് ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടയുകയും ചെയ്തിരുന്നു. 
പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസ വരുമാനത്തിൽ വൻഇടിവാണ് സംഭവിച്ചത്. ജൂൺ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി മാത്രമാണ്. അതേസമയം, ശമ്പളവും ഡീസലും വായ്‌പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെ ചെലവ് 6.46 കോടിയാണ്. നഷ്ട‌ം 4.70 കോടി രൂപ. 
       അതേസമയം, കഴിഞ്ഞ വർഷം ജൂലൈ 10 ബുധനാഴ്ച കോർപ്പറേഷന് ലഭിച്ച വരുമാനം 7.25 കോടി രൂപയായിരുന്നു. ചെലവ് 7.63 കോടിയും. നഷ്ടം 38 ലക്ഷം രൂപ. എസ്ബിഐ ബാങ്കിൽ നിന്ന് 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഒരു ദിവസം തിരിച്ചടവ് പലിശയിൽ ഉണ്ടാവുന്ന വ്യതിയാനം ശമ്പളവിതരണത്തെ താളം തെറ്റിക്കും. ഇപ്പോഴുണ്ടായ പ്രതിസന്ധി വരാൻ പോകുന്ന ആറ് മാസത്തെ ശമ്പളവിതരണം അവതാളത്തിൽ ആക്കുമെന്നാണ് മാനേജ്മെന്റ് വാദം.

Post a Comment

0 Comments

Ad Code

Responsive Advertisement