Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ ലൈഫ് ലൈൻ പദ്ധതി ആരംഭിച്ചു.

അസോസിയേഷൻ ഓഫ്  ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ ലൈഫ് ലൈൻ പദ്ധതി ആരംഭിച്ചു.
ഏറ്റുമാനൂർ: അസോസിയേഷൻ ഓഫ്  ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള പുതിയതായി നടപ്പാക്കുന്ന ലൈഫ് ലൈൻ പദ്ധതിയിൽ 2025 ജൂലൈ 31ന് മുൻപായി ചേരുന്നവർക്ക്, അംഗം മരണപ്പെട്ടാൽ,  കുടുംബത്തിന് 10 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ  നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ വ്യാപാര ഭവനിൽ,  സംസ്ഥാന സഹകരണ തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ. രജനിൽ നിന്ന് രജിസ്ട്രേഷൻ തുക മന്ത്രി ഏറ്റുവാങ്ങി. 
        ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് വി.എസ്. മീരാണ്ണൻ, ജോയിന്റ് സെക്രട്ടറി പി.എൽ. ജോസ് മോൻ, ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.പി., ജില്ലാ ട്രഷറർ പി.ജി. ഗിരീഷ്, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് സന്തോഷ്‌ കുമാർ, സെക്രട്ടറി എസ്. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement