Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എല്ലാ യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം.

എല്ലാ യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. 
ന്യൂഡൽഹി: ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമായതിനെത്തുടർന്നാണ് നടപടി. ഒരു കോച്ചിൽ നാലും എഞ്ചിനിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കാനാണ് തീരുമാനം. ഇന്ത്യൻ റെയിൽവേയുടെ 74,000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. കുറഞ്ഞ വെളിച്ചത്തിലും 100 കിമീ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി തിരിയാൻ കഴിയുന്ന ക്യാമറയാണ് ഘടിപ്പിക്കുക. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലുമാകും ക്യാമറകള്‍ ഘടിപ്പിക്കുക. അതേസമയം, യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement