Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖർ ചുമതലയേറ്റു.

കേരളത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖർ ചുമതലയേറ്റു.
തിരു.: കേരളത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്. വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ഭാര്യക്കൊപ്പമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം രാവിലെ പത്തരയ്ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോകും.
       ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്രസർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. 
         എഡിജിപി എം.ആർ. അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി. പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
         ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് രവതയെ പൊലീസ് മേധാവിയായി തീരുമാനിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement