Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന ശേഷം മധ്യവയസ്കൻ ജീവനൊടുക്കി.

ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന ശേഷം മധ്യവയസ്കൻ ജീവനൊടുക്കി.
കൊല്ലം: എരൂരില്‍ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന ശേഷം മധ്യവയസ്കൻ ജീവനൊടുക്കി. ചാഴിക്കുളം നിരപ്പില്‍ സ്വദേശി റജി, ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്. റജി മദ്യപിച്ച്‌ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടെന്നും അയല്‍ക്കാർ പറയുന്നു.
      രണ്ട് മക്കളും വിവാഹിതരായി പോയ ശേഷം ചാഴിക്കുളം നിരപ്പിലുള്ള വീട്ടില്‍ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. അമ്മയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ മകള്‍ ഉച്ചയ്ക്ക് വീട്ടില്‍ എത്തി നോക്കുമ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു. സമീപത്ത് ഉണ്ടായിരുന്നവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ റജിയുടെയും ഭാര്യ പ്രശോഭയുടെയും മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement