Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിറപുത്തരി ബുധനാഴ്ച; പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.

നിറപുത്തരി ബുധനാഴ്ച; പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.
ശബരിമല: നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. 
        ജൂലൈ 30നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. നിറപുത്തരിയ്ക്കായുള്ള  നെൽകതിരുകളുമായി ഘോഷയാത്ര നാളെ രാവിലെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement