Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍.

നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് മരട് പൊലീസിന്‍റെ നടപടി. ഹൈക്കോടതിയില്‍ നിന്നു മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ അറസ്റ്റു ചെയ്തതിനു പിന്നാലെ മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു.
        ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ നല്‍കിയ പരാതിയിലാണ് കേസ്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാമെന്ന് കാണിച്ച്‌ പണം വാങ്ങിയെന്നും, നിർമ്മാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു സിറാജിന്‍റെ പരാതി. നിർമ്മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച്‌ ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാല്‍, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പൊലീസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. 18.65 കോടി രൂപ മാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മ്മാതാക്കളുടെ വാദം.

Post a Comment

0 Comments

Ad Code

Responsive Advertisement