Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം രാജ്യം വിട്ടു.

ഒരു മാസത്തിലധികമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം രാജ്യം വിട്ടു.
തിരു.: ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 ബി യുദ്ധവിമാനം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിർത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായിരുന്നു. തുടർന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവർത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യുകെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യുകെയിലേക്ക് പോകും.
        ചൊവ്വാഴ്ച്ച രാവിലെ 10.45ഓടെ ആയിരുന്ന വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ക്യാപ്റ്റർ മാർക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്.

Post a Comment

0 Comments

Ad Code

Responsive Advertisement