Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഎസിൻ്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പിന്നിട്ടു.

വിഎസിൻ്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പിന്നിട്ടു.
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പിന്നിട്ടു ഓച്ചിറയിലേക്ക് നീങ്ങുകയാണ്. ഏഴരയോടെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച വിലാപയാത്രയാണ് ആലപ്പുഴ ജില്ലയിലേയ്ക്ക് പ്രവേശിക്കുവാൻ പോകുന്നത്.
       ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെ വസതിയിൽ എത്തിച്ചേരണമെന്ന രീതിയിലാണ് വിലാപയാത്ര തീരുമാനിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. വിലാപയാത്ര ഇതുവരെ പകുതി ദൂരമേ താണ്ടിയിട്ടുള്ളു. ഇനിയും 69 കിലോമീറ്റർ കൂടി യാത്ര ചെയ്താലേ ആലപ്പുഴയിൽ എത്തിച്ചേരൂ.
        കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് ദേശീയപാതയുടെ ഇതവശത്തും കാത്തു നിൽക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 16 മണിക്കൂർ പിന്നിടുമ്പോഴാണ് 70 കിലോമീറ്റർ മാത്രം പിന്നിട്ട് കരുനാഗപ്പള്ളിയിൽ എത്തിയത്. കനത്ത മഴയിലും മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ഇപ്പോൾ വിലാപയാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ ഇനി സൗകര്യമുണ്ടാവില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement