Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുവെന്ന് റിപ്പോർട്ട്.

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുവെന്ന് റിപ്പോർട്ട്.
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വച്ചതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കാന്തപുരത്തിന്റെ ഉൾപ്പെടെ ഉള്ളവരുടെ ഇടപെടലില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് തീരുമാനം എന്നാണറിയുന്നത്. ദയാധനം സ്വീകരിക്കാന്‍ തലാലിന്‍റെ കുടുംബം തയ്യാറായെന്നാണ് സൂചനകള്‍. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തു വന്നിരിക്കുന്നത്. 
        പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015ൽ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. 
കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷയ്ക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement