Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷാർജയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര സ്വദേശിനി അതുല്യ ശേഖറിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
       ഇന്നലെ അതുല്യയുടെ പിറന്നാളായിരുന്നു. ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് മരണം. ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടത്. ദുബൈയിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ്.
         ഭർത്താവ് സതീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പീഡനങ്ങളുടെ വീഡിയോ ബന്ധുക്കൾക്ക് അതുല്യ അയച്ചു കൊടുത്തിരുന്നു. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. അതുല്യയുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് ചവറ പോലീസ് വീട്ടിലെത്തി മാതാവ് തുളസി ഭായിയുടെ മൊഴി എടുത്തു. 11 വർഷമായി അതുല്യയും സതീഷയം തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്. പത്തു വയസുകാരി മകൾ നാട്ടിൽ പഠിക്കുകയാണ്. അതുല്യയുടെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement