Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരതത്തിൻ്റെ സുവർണ്ണ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം.

ഭാരതത്തിൻ്റെ സുവർണ്ണ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം.
ന്യൂഡൽഹി: പ്രഥമ നീരജ് ചോപ്ര ക്ലാസിക്കില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ 86.18 മീറ്റർ ദൂരം എറിഞ്ഞ് ഒളിമ്പിക് ചാമ്പം ൻ  നീരജ് ചോപ്രക്ക് കിരീടം. തന്റെ പേരില്‍ ആരംഭിച്ച ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നീരജ്, ഒരു എലൈറ്റ് റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.
        ഈ വിജയത്തോടെ, നീരജ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടർച്ചയായി 25-ാമത്തെ ടോപ്പ്-ടു ഫിനിഷ് സ്വന്തമാക്കി. ജാവലിൻ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുടർച്ചയായ പോഡിയം ഫിനിഷുകളില്‍ റഷ്യയുടെ സെർജി മകറോവിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ നീരജ്.
       കെനിയയുടെ വെറ്ററൻ ത്രോയർ ജൂലിയസ് യേഗോ 84.51 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ റുമേഷ് 84.34 മീറ്റർ ദൂരത്തില്‍ വെങ്കലം നേടി. ഇന്ത്യൻ യുവ ജാവലിൻ ത്രോ താരം സച്ചിൻ യാദവ് 82.33 മീറ്റർ ദൂരവുമായി പോഡിയം ഫിനിഷ് നേടുന്നതില്‍ നിന്ന് അല്‍പ്പം പിന്നിലായി.

Post a Comment

0 Comments

Ad Code

Responsive Advertisement