Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.
തിരു.: സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചില മത സംഘടനകളിൽ നിന്ന് ചെറിയ രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് തീരുമാനം. 
      ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അര മണിക്കൂര്‍ വീതം വര്‍ദ്ധിക്കും. രാവിലെ 9.45ന് ആരംഭിച്ച്‌ വൈകുന്നേരം 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം. സ്‌കൂള്‍ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പാചകച്ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അദ്ധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
       അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതമെന്ന അദ്ധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍, വിഎച്ച്‌എസ്‌ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉടന്‍ പരിഹരിച്ച്‌ സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും. കായിക അദ്ധ്യാപകരുടെ തസ്തികനിര്‍ണ്ണയം സംബന്ധിച്ച്‌ 2017ല്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉത്തരവ് പുന:സ്ഥാപിക്കും. വിദ്യാര്‍ത്ഥി, കായിക അദ്ധ്യാപക അനുപാതം 1:500 എന്നതില്‍ നിന്ന് 1:300 ആക്കി മാറ്റുന്ന കാര്യവും ഹയര്‍ സെക്കണ്ടറി മേഖലയിലും എല്‍പി വിഭാഗത്തിലും കായിക അദ്ധ്യപകരെ അനുവദിക്കുന്ന കാര്യവും അടിയന്തരമായി പരിശോധിക്കും. 2025-'26ലെ വിദ്യാഭ്യാസ കലണ്ടര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement