Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്.

ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്.
ധരംശാല: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ഇതുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും രാജീവ് രഞ്ജൻ സിംഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിൽ എത്തിയിട്ടുണ്ട്. 
       ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരോടൊപ്പം പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ച ആശംസയിൽ പറയുന്നു. ലാമയുടെ സന്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു- പ്രധാനമന്ത്രി ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement