Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഹറം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു.

മുഹറം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു.
പാറ്റ്ന: മുഹറം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. ബീഹാറിലെ ദർഭംഗ ജില്ലയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഘോഷയാത്രയിൽ ഉപയോഗിച്ച രൂപങ്ങളിലൊന്ന് ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടിയതാണ് അപകട കാരണം. 
       പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി. കഖോര ഗ്രാമത്തിലൂടെ ഘോഷയാത്ര കടന്നു പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ജില്ലാ കളക്ട‌ർ കൗശൽ കുമാർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement